
സൂക്ഷ്മ ജാഗ്രതയുടെ ലാവണ്യരൂപങ്ങൾ: പ്രസന്നരാജന്റെ വിമർശക ജീവിതം
About this Book
നിരൂപണം പ്രധാനമാകുന്നത് അത് നമ്മെ ഏറ്റവും പുതിയതും ഏറ്റവും നല്ലതുമായ കൃതികളെ പരിചയപ്പെടുത്തുന്നതുകൊണ്ട് മാത്രമല്ല. ആ കൃതികളെ അപഗ്രഥിക്കുകയും വിലയിരുത്തുകയും അവയുടെ മൂല്യം നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടും കൂടിയാണ്. എന്നുമാത്രമല്ല എല്ലാ കാലത്തും സാഹിത്യത്തിന്റെ അഭിരുചിയെ, എഴുത്തിന്റെയായാലും വായനയുടെയായാലും നിര്‍ണയിക്കുന്നതില്‍ നിരൂപണം വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ട്. നിരൂപകന്‍ നിര്‍വഹിക്കുന്ന ഒരു പ്രധാന ധര്‍മ്മം ഈ രീതിയിലുള്ള അഭിരുചി പരിവര്‍ത്തനമാണ് അഥവാ ഭാവുകത്വ സംക്രമണമാണ്. പ്രസന്നരാജനെപ്പോലുള്ള നിരൂപകര്‍ ഈ രീതിയില്‍ ഭാവുകത്വ സംക്രമണത്തിനുള്ള രാസത്വരകങ്ങളായി മാറുകയും ഏറ്റവും പുതിയ കവിതയെയും നോവലിനെയും ഒക്കെ തന്നെ അപഗ്രഥിക്കാനുള്ള പുതിയ ഉപകരണങ്ങള്‍ കണ്ടെത്തുകയും അവയിലൂടെ എന്തുകൊണ്ട് ഇവ വ്യത്യസ്തമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് പ്രസന്നരാജനെക്കുറിച്ചുള്ള 'സൂക്ഷ്മജാഗ്രതയുടെ ലാവണ്യരൂപങ്ങള്‍' എന്ന ഈ സമാഹാരം പ്രസക്തമാകുന്നത്. - സച്ചിദാനന്ദന്‍

About the Author
ജയൻ മഠത്തിൽ (Ed.)
ജയൻ മഠത്തിൽ edits this volume, bringing together critical essays reflecting on Malayalam literary criticism and its practitioners.
More books & writeups by ജയൻ മഠത്തിൽRatings & Reviews
Rate this book
One tap, no sign-in needed.
No written reviews yet. Be the first to write about this book.
Write a review
Reviews and comments come from reader accounts, so every one carries a real name. Sign in to write about this book — rating it above needs no account.

