
ഓര്‍മ്മ കലാപം എഴുത്ത്
About this Book
പല കാലങ്ങളിലെ മനുഷ്യാവസ്ഥകളെയും അനുഭവങ്ങളെയും കുറിച്ചാണ് ഈ പുസ്തകം. ചരിത്രവും രാഷ്ട്രീയവും സംസ്കാരവും എല്ലാം ഇടകലർന്ന ധാരകളായി ഇതിലൂടെ ഒഴുകുന്നു. കെ. പി. അപ്പൻ ഇല്ലാത്ത സാഹിത്യ നിരൂപണം എത്രമാത്രം നിറം മങ്ങിയതാണെന്ന് നമ്മൾ മനസിലാക്കുന്നു. സർക്കാർ തലയ്ക്ക് വിലയിട്ട തോപ്പിൽ ഭാസിയെയും നോവലിന് മാന്ത്രികസ്പർശം നൽകിയ ഒ.വി. വിജയനെയും പുതിയ പരിസരങ്ങളിൽ നമ്മൾ കണ്ടുമുട്ടുന്നു. ജയൻ മഠത്തിൽ പുസ്തക രചനയെ സംഗീതാർച്ചനയായി മാറ്റുന്നു (എം. മുകുന്ദൻ) പ്രതിരോധത്തിന്റെയും സമരത്തിന്റെയും പുസ്തകം. വിപ്ലവത്തിന്റെ തീത്തലപ്പുകൊണ്ട് ചരിത്രം രചിച്ചവരെയും ഇരുണ്ടകാലത്ത് ഇരുളിനെക്കുറിച്ച് പാടിയവരെയും ജയൻ മഠത്തിൽ ഓർമ്മയുടെ ദീപ്തമായ ക്യാൻവാസിലേക്ക് അടർത്തിവയ്ക്കുന്നു. കലഹവും ഒരു പ്രതിരോധമാണെന്നും സംവാദത്തിന്റെ വലിയൊരു തലം അതിലുണ്ടെന്നും ഇതിലെ ഓരോ ലേഖനവും നമ്മെ ഓർമിപ്പിക്കും. ഭൂതകാലത്തിൽ തുടങ്ങി വർത്തമാനകാലത്തിലൂടെ ഭാവിയിലേക്ക് കുതിക്കുന്ന ഇതിലെ ആശയങ്ങൾ നിരന്തരം നമ്മെ ചിന്തിപ്പിക്കും. (ബി. മുരളി)

About the Author
ജയന്‍ മഠത്തില്‍
Published by Siddhartha Publications, in close alignment with the Siddhartha Foundation's mission to bring thoughtful, well-edited writing to readers.
More books & writeups by ജയന്‍ മഠത്തില്‍Ratings & Reviews
5.0from 1 ratingRate this book
One tap, no sign-in needed.
No written reviews yet. Be the first to write about this book.
Write a review
Reviews and comments come from reader accounts, so every one carries a real name. Sign in to write about this book — rating it above needs no account.
