HomeBooksരാത്രിവേനൽ
രാത്രിവേനൽ

രാത്രിവേനൽ

By ഇളവൂർ ശ്രീകുമാർ

₹304₹38020% off · Launching Offer
In Stock (25 available)
ISBNN/A
Pages240
LanguageMalayalam
PublisherSiddhartha Publications

About this Book

അതിസങ്കീർണമായ ചില പ്രമേയങ്ങളെ കാല്പനിക വിരുദ്ധവും ചടുലവും ആയി ആവിഷ്കരിക്കുന്നതിൽ നേടിയ വിജയമാണ് ഈ കഥാകാരനെ ശ്രദ്ധേയനാക്കുന്നത്. ഈ വഴിക്ക് ഏറെയൊന്നും കഥകൾ പുതിയകാലത്ത് നമുക്ക് ഉദാഹരിക്കാനും ഇല്ല. സമീപകാല യാഥാർഥ്യങ്ങളിൽ നിന്നുകൊണ്ട് ഭയപ്പെടുത്തുന്ന വരുംകാലത്തെ ഈ കഥകൾ പേക്കിനാവ് കാണുന്നു.- പി സുരേന്ദ്രൻ ആരാണ് എന്നെ പെരുമഴയത്തു തന്നെ നിർത്തിയിരിക്കുന്നത് എന്ന് ചോദിക്കും പോലെയാണ് ഇളവൂർ ശ്രീകുമാർ തന്റെ കഥകളെ ജീവിത ദുഃഖങ്ങളുടെ പൊരിവെയിലെത്തുതന്നെ നിർത്തിയിരിക്കുന്നത്. വെയിൽ തിന്നും വെയിൽജലം കുടിച്ചും കഴിയാൻ വിധിക്കപ്പെട്ട രൂപങ്ങളുടെ നിലവിളികൾ. മുറിഞ്ഞുമുറിഞ്ഞു പോകുന്ന നിശ്ശബ്ദത. നിരാലം ബതയുടെ കാൽമുട്ടുകൾക്കിടയിൽ മുഖം പൂഴ്‌ത്തിയിരിക്കുന്ന നിസ്സംഗതയുടെ നിസ്സഹായാവസ്ഥ. കഥയുടെ പുതിയ മുഖഭാഗ ചിത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഇളവൂർ ശ്രീകുമാർ എന്ന കരുത്തനായ കഥാകൃത്ത് മലയാള ചെറുകഥയ്ക്ക് കുരുതി നൽകുകയാണ് ദുഃഖത്തിൽ പൊതിഞ്ഞ ഭാവനകളെ.- ഡോക്ടർ ടി. കെ സന്തോഷ് കുമാർ

ഇളവൂർ ശ്രീകുമാർ

About the Author

ഇളവൂർ ശ്രീകുമാർ

Published by Siddhartha Publications, in close alignment with the Siddhartha Foundation's mission to bring thoughtful, well-edited writing to readers.

More books & writeups by ഇളവൂർ ശ്രീകുമാർ

Ratings & Reviews

Rate this book

One tap, no sign-in needed.

No written reviews yet. Be the first to write about this book.

Write a review

Reviews and comments come from reader accounts, so every one carries a real name. Sign in to write about this book — rating it above needs no account.